കൊട്ടിയത്ത് ദൃശ്യവിസ്മയവുമായി MEGA BLAST STAGE SHOW; ഒക്ടോബർ 11-ന് മംഗല്യ കൺവെൻഷൻ സെന്ററിൽ
BY: KOLLAM MOHANAN PILLA
കൊട്ടിയം:
കൊട്ടിയം പൗരവേദിയുടെ നേതൃത്വത്തിൽ സംഗീതവും ഹാസ്യവും നൃത്തവും മാജിക്കും കോർത്തിണക്കിയ മഹാസംഗമം ‘MEGA BLAST STAGE SHOW 2026’ ഒക്ടോബർ 11-ന് കൊട്ടിയം മംഗല്യ കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്നു.
മൂന്ന് മണിക്കൂർ നീളുന്ന ഈ കലാവിരുന്നിൽ 50-ലധികം പ്രമുഖ കലാകാരന്മാർ അണിനിരക്കും. ഹാസ്യ വിഭാഗത്തിൽ ‘ടീം പത്തനംതിട്ട’യും പ്രമോദ് കുടപ്പനക്കുന്നും കാണികളെ രസിപ്പിക്കാനെത്തുമ്പോൾ, ഫ്യൂഷൻ വയലിനിസ്റ്റ് ബാല പ്രസാദ്, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 7 റണ്ണർ അപ്പ് രേഷ്മ രാഘവേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതവിരുന്ന് ഒരുങ്ങുന്നത്. സ്പീഡ് മാജിക്കിലൂടെ ലോകശ്രദ്ധ നേടിയ അന്താരാഷ്ട്ര മജീഷ്യൻ മുഹമ്മദ് ഷാനു മാജിക് വിസ്മയം തീർക്കും.
ടൂ ഫേസ് ഡാൻസ്, ബലൂൺ ഡാൻസ് എന്നിവയിലൂടെ ശ്രദ്ധേയനായ മുത്തു കോയമ്പത്തൂർ, കൊച്ചിൻ ടീം ഡിക്സൺ എന്നിവരുടെ തകർപ്പൻ നൃത്തച്ചുവടുകളും പരിപാടിക്ക് മാറ്റുകൂട്ടും. പ്രശസ്ത സ്പോട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റ് പ്രിജിത് കൈലാസത്തിനൊപ്പം നിരവധി സിനിമ-സീരിയൽ താരങ്ങളും ഷോയുടെ ഭാഗമാകും. കലാസ്നേഹികളായ ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൊട്ടിയം പൗരവേദി ഭാരവാഹികൾ അറിയിച്ചു.
തീയതി: ഒക്ടോബർ 11, 2026
വേദി: മംഗല്യ കൺവെൻഷൻ സെന്റർ, കൊട്ടിയം
വിവരങ്ങൾക്കും അന്വേഷനങ്ങൾക്കും ബന്ധപ്പെടുക: 9446820112
