സിനമയെ വെല്ലുന്ന ക്ലൈമാക്സ്.
പാകിസ്ഥാൻ യുവതി നേപ്പാൾ വഴി ഇന്ത്യൻ കാമുകനെ തേടിയെത്തി.
വിവാഹം നടത്തികൊടുക്കാനെത്തിയ വക്കീൽ വില്ലനായി .

2019ലാണ് പബ്ജി വഴി ഇരുവരും തമ്മിൽ പരിജയപ്പെടുന്നത്
ലഖ്നൗ: മതിയായ രേഖകൾ ഇല്ലാതെ കാമുകനുമായി ഇന്ത്യയിലേക്ക് എത്തിയതിന് അറസ്റ്റിലായ യുവതി തന്നെ മടക്കി അയക്കരുതെന്ന് അപേക്ഷിച്ച് രംഗത്ത്. ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനോടൊപ്പം അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാൻ യുവതി സീമ ഹൈദർ ഇന്നലെ രാവിലെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
തന്നെ സച്ചിനൊപ്പം ഇന്ത്യയിൽ തന്നെ തുടരാൻ ദയവായി അനുവദിക്കണം. നിങ്ങൾ ഒരുപക്ഷെ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചാൽ അവർ തന്നെ കല്ലെറിഞ്ഞ് കൊല്ലും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം ഇവിടെ തന്നെ കിടന്നുമരിക്കുകയാണെന്നും’ സീമ യോഗിയോട് അപേക്ഷിച്ചുകൊണ്ട് പറഞ്ഞു.
ജൂലൈ നാലിനാണ് സീമയേയും പങ്കാളിയായ സച്ചിനേയും ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്. കുട്ടികൾക്കൊപ്പമാണ് ഇവർ പാകിസ്ഥാനിൽ നിന്നും എത്തിയത്.
വിവാഹം കഴിക്കുന്നതിനായി ഇവർ ഒരു അഭിഭാഷകനെ സമീപിച്ചതിനെത്തുടർന്ന് അവർ പാകിസ്ഥാനിൽ നിന്നുള്ള അനധികൃത യാത്രയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. പിന്നാലെ തന്നെ സച്ചിന്റെ പിതാവും അറസ്റ്റിലായിരുന്നു. മൂന്ന് പേരേയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു.
2019ലാണ് പബ്ജി വഴി ഇരുവരും തമ്മിൽ പരിജയപ്പെടുന്നത്. പിന്നീട്, കൊവിഡിന് ശേഷം അന്താരാഷ്ട്ര യാത്രാ വിലക്കുകൾ അവസാനിച്ചതിന് പിന്നാലെ 2023 മാർച്ച് മാസത്തിൽ ഇരുവരും നേപ്പാളിലേക്ക് പോകുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഇരുവരും ഇവിടെ വച്ചാണ് പരസ്പരം കാണുന്നത്. അവിടെ ഏഴ് ദിവസത്തോളം ചിലവഴിച്ചതിന് ശേഷം ഒന്നിച്ച് ജീവിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.
ഒരു ട്രാവൽ ഏജന്റിന്റെ സഹായത്തോടെ സീമ തന്റെ നാല് മക്കൾക്കൊപ്പം പാകിസ്ഥാനിൽ നിന്നും നേപ്പാളിലേക്ക് എത്തുകയും അവിടെ നിന്നും ബസ് മാർഗം ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നു. ഗ്രേറ്റർ നോയിഡയിൽ എത്തി സച്ചിന്റെ സഹായത്തോടെയാണ് താമസിച്ചു വന്നിരുന്നത്. ഇവിടെ വച്ച് കുടുംബാഗങ്ങളെ പരിജയപ്പെടുത്തുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, ഇവരുടെ പദ്ധതികൾ പൊളിഞ്ഞത് വിവാഹസംബന്ധമായി ഒരു അഭിഭാഷകനെ കണ്ടതോടെയാണ്. പാകിസ്ഥാനി വംശജയാണെന്ന് കണ്ടെത്തിയതോടെ ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റുണ്ടായത്.