എൽ ഡി എഫ് തറപറ്റി .ചാണ്ടിയുടെ ഭൂരിപക്ഷം 36454 വോട്ടുകൾ .ബി ജെ പി നിലം തൊട്ടില്ല. .

അച്ഛന്റെ എതിരാളിയെ മലർത്തിയടിച്ച യുവ പോരാളി
പുതുപ്പള്ളിക്കാരുടെ മനസ്സിലായിരുന്നു ഉമ്മൻ ചാണ്ടിക്കുള്ള സ്ഥാനമെന്ന് ചാണ്ടി ഉമ്മാന്റെ മഹാഭൂരിപക്ഷത്തോടെയുള്ള വിജയത്തിലൂടെ തെളിയിച്ചു, ജയ്‌ക്കിന്റെ തുടർച്ചയായുള്ള മൂന്നാം തോൽവി ഇടതു മുന്നണിക്ക് കിട്ടിയ പ്രഹരം തന്നെയാണ് .ബി ജെ പി കേരളത്തിൽ ഒന്നും നേടാനാകില്ല എന്നത് ഒരിക്കൽ കൂടി തെളിയിച്ചു .
കെ എം മാണിയുടെ മരണശേഷം പല പിടിച്ചെടുത്തതുപോലെ പുതുപ്പള്ളിയും നേടാമെന്ന് സി പി എം കണക്ക് കൂട്ടി.പിണറായി വിജയനും കുടുമ്പത്തിനും എതിരെ ഉയന്നു വന്നിട്ടുള്ള ആരോരോപണങ്ങൾക്കു ജയ്‌ക്കിന്റെ വിജയത്തിലൂടെ മറുപടി പറയാമെന്നുമുള്ള ആത്മ വിശ്വാസത്തിലായിരുന്നു ഇടതു മുന്നണി .നാല്പത്തിനായിരത്തോടു അടുത്തുള്ള ഭൂരിപക്ഷം എല്ലാ മോഹങ്ങളും തകർത്തു.
ചാണ്ടി ഉമ്മൻ 78,098 വോട്ടാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിൻ്റെ വോട്ട് 41,644 മായി കുറഞ്ഞു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടുകളിലേക്ക് ഒതുങ്ങി. എഎപിക്കായി മത്സരിച്ച ലൂക്ക് തോമസിന് 829 വോട്ടും സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന പികെ ദേവദാസിന് 55, ഷാജിക്ക് 57, സന്തോഷ് പുളിക്കലിന് 78 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 392 വോട്ടാണ് ലഭിച്ചത്.
പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന് വൻ ലീഡ്
പുതുപ്പള്ളിയിൽ പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയതും അദ്ദേഹത്തിൻ്റെ പ്രസംഗവുമൊക്കെ സമുഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സംഭവങ്ങളാണ്. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വലിയ ലീഡാണെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മുന്നൂറിൽപ്പരം വോട്ടുകളുടെ ലീഡാണ് ഈ ബൂത്തുകളിൽ യുഡിഎഫ് സ്വന്തമാക്കിയത്. ഫലത്തിൽ ഒരു ബൃൂത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്കിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

കല്ലറയില്‍ കണ്ണീരോടെ ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം ഉറപ്പിച്ചതിന് പിന്നാലെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ചാണ്ടി ഉമ്മന്‍. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയ്ക്ക് ചുറ്റും വലംവച്ച് പ്രാര്‍ഥിച്ചു. കുറച്ചുനേരം മൗനമായി നിന്ന ചാണ്ടി ഉമ്മന്‍ മുട്ടുകുത്തി കല്ലറയില്‍ മുഖം ചേര്‍ത്തു. നിറകണ്ണുകളോടെ എഴുന്നേറ്റ അദ്ദേഹം കുടുംബ കല്ലറയിലും പ്രാര്‍ഥിച്ചാണ് മടങ്ങിയത്. പി.സി വിഷ്ണുനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചാണ്ടിക്കൊപ്പം പുതുപ്പള്ളി പള്ളിയിലെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവരും ഇന്ന് പള്ളിയിലുണ്ടായിരുന്നു.
53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയമെന്ന് അച്ചു ഉമ്മൻ
.പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണിത്. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണ്. ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തിരഞ്ഞെടുപ്പാണിതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിയിൽ കാണുന്നത് സഹതാപമോ സർക്കാർ വിരുദ്ധ വികാരമോ?: എൽഡിഎഫ് ക്യാമ്പിൽ ആശങ്ക
ഉമ്മൻ ചാണ്ടിക്കു ശേഷം പുതുപ്പള്ളിയിലെ പുതിയ നായകനെ കണ്ടെത്താനുള്ള ഉപ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റവുമായി ചാണ്ടി ഉമ്മൻ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞപ്പോൾ കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ പകുതിപോലും എത്താൻ കഴിയാതെ ബിജെപി വിയർക്കുകയാണ്. യുഡിഎഫ് മുന്നേറ്റത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫിന് വലിയ ലീഡാണ് കാണാൻ സാധിക്കുന്നത്. അയര്‍കുന്നം പഞ്ചായത്തിലെ മാത്രം വോട്ടുകള്‍ എണ്ണുമ്പോള്‍ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 6000 ന് മുകളിലേക്ക് ഉയർന്നത് അതിനു തെളിവാണെന്ന് രാഷ്ട്രീയ നിരവീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അയർകകുന്നം പഞ്ചായത്തിൽ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേയും കടത്തിവെട്ടിയാണ് ചാണ്ടി ഉമ്മൻ മുന്നോട്ടു കുതിക്കുന്നതെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം.
അതേസമയം എൽഡിഎഫ് ക്യാമ്പിൽ വോട്ടുകൾ കുറഞ്ഞു എന്നതിനേക്കാൾ അവരെ ആശങ്കപ്പെടുത്തുന്നത് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം സമാനതകളില്ലാത്ത വിധം വർദ്ധിച്ചു എന്നുള്ളതാണ്. എൽഡിഎഫിൻ്റെ ഈ ആശങ്കയ്ക്ക് കാരണം അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും നേടി യുഡിഎഫ് വൻ ആധിപത്യമാണ് കേരളത്തിൽ സ്ഥാപിച്ചത്. അതേ രീതിയിൽ തന്നെ ഇത്തവണയും ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മേൽക്കൈ നേടിയാൽ ദേശീയതലത്തിൽ അത് തങ്ങളുടെ ചരമക്കുറിപ്പാകും എന്ന തിരിച്ചറിവാണ് സിപിഎമ്മിൻ്റെ ഈ ആശങ്കകൾക്കു കാരണം.