അഴിമതിക്കേസ്; മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

 അഴിമതിക്കേസ്; മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്

അമരാവതി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. അഴിമതി കേസുകളിലാണ് നായിഡു അറസ്റ്റിലായിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഇന്ന് പുലർച്ചെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ആന്ധ്രാ പോലീസ് സിഐഡി വിഭാഗം മുൻമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്ര പ്രദേശ് മാനവവിഭവശേഷി പദ്ധതി അഴിമതിക്കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

നായിഡുവിന്റെ മകൻ നാരാ ലോകേഷും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, അദ്ദേഹത്തിന്റെ അറസ്റ്റിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിനെത്തിയ പോലീസും ലോകേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവമറിഞ്ഞ്, നിരവധി ടിഡിപി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയെ വിജയവാഡയിലേക്ക് മാറ്റും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News