ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

 ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

BY: PRANOB GURUVAYUR

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിയോടെ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലായിരുന്നു ചടങ്ങ്.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്യം ഐ.എ.എസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പി.എ. അഭിലാഷ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് പി. ശിവദാസനും സി.വി. ബാലചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സർക്കാർ വിജ്ഞാപനം വായിച്ചു.

ദേവസ്വം ഭരണസമിതി അംഗമായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിച്ചു. പുതിയ അംഗങ്ങളെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ കെ.എസ്. ബാലഗോപാൽ, ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വി.ടി. ബൽറാം എം.എൽ.എ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികൾ, ദേവസ്വം ജീവനക്കാർ എന്നിവർ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News