ശബരിമല നട ഇന്നു തുറക്കും

ശബരിമല:
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. മേൽശാന്തി ആഴിയിൽ അഗ്നി പകർന്ന ശേഷം പടി ചവിട്ടാൻ തീർഥാടകരെ അനുവദിക്കും. മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ജനുവരി 15-നാണ് മകരവിളക്ക്. വെളുപ്പിന് 2.46 ന് മകരസംക്രമപൂജ നടക്കും. ജനുവരി 20 വരെ തീർഥാടകർക്ക് ദർശന സൗകര്യമുണ്ടായിരിക്കും. 21 ന് നട അടയ്ക്കും.

