തൃശൂർ പൂരം : അനിശ്ചിതത്വം മാറി

തൃശൂർ:
നിലവിലെ ധാരണപ്രകാരം ഇത്തവണത്തെ തൃശൂർ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രദർശന നഗരിയുടെ വാടക നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൂരത്തിനു ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വംപ്രതി നിധികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ലോകം ഉറ്റുനോക്കുന്ന ആഘോഷമാണ് തൃശൂർ പൂരം. ഇതിൽ യാതൊരുവിധ വിവാദവും പാടില്ല. ബഹു. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് മൈതാന വാടക വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നൽകിയ 42 ലക്ഷം രൂപ അടിസ്ഥാന നിരക്കായി കണക്കാക്കി എട്ടു ശതമാനം വർധനയാണ് ധാരണയായത്. ജനുവരി 4 ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ നിരക്കിലെ ധാരണ സർക്കാർ അറിയിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

