വനിത ഏകദിനത്തിൽ ഇന്ത്യ ഓസിസിനോട് തോറ്റു
മുംബൈ:
വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ ഓസിസിനോട് തോറ്റു. 339 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32.4 ഓവറിൽ 148 ന് പുറത്തായി. ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്ണടിച്ചത്. പതിനാലാം മത്സരത്തിന് ഇറങ്ങിയ ഇരുപതുകാരി ഓസീസിന്റെ ഓപ്പണർ ഫീബി ലിച്ച് ഫീൽഡായിരുന്നു ഏകദിനത്തിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്.ഇന്ത്യക്കായി ശ്രേയങ്ക പാട്ടീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.ഒരെണ്ണം വീഴ്ത്തിയ ദീപ്തി ശർമ ഏകദിനത്തിൽ 100 വിക്കറ്റും തികച്ചു.