ജസ്‌ന കേസ് :അന്വേഷണം തുടരും, സി ബി ഐ
തിരുവനന്തപുരം :ജസ്‌ന കേസിൽ അന്വേഷണം അവസാനിപ്പിച്ചത് താത്കാലികമെന്നും അന്വേഷണം തുടരുമെന്നും മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ജി സൈമൺ പറഞ്ഞു.ജസ്‌ന കേസ് സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി ബി ഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ ജി സൈമൺ.ശരിയായ രീതിയിൽ അന്വേഷണം നടത്തിവരവേ കോവിഡ് വ്യാപനം അന്വേഷണത്തിന് തിരിച്ചടിയായി.കേസുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യമായ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെന്നും സൈമൺ പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ സംബന്ധിച്ചു സി ബി ഐ യ്ക്ക് ആക്ഷേപമില്ല.സി ബി ഐ യുടെ ലൂക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും നിലനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായ ജസ്‌ന മരിയ ജെയിംസിനെ (20)2018 മാർച്ച് 22 നാണ് കാണാതാവുന്നത്.പത്തനംതിട്ട വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ വീട്ടിൽ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേയ്ക്ക് പോകുന്നവഴിയാണ് ജസ്‌നയെ കാണാതാവുന്നത്.