സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
കൊല്ലം:
62 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമമൈ താനത്ത് രാവിലെ ഒമ്പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. നടി ആശാശരത്തിന്റെ നൃത്താവിഷ്ക്കാരത്തോടെ സ്വാഗതഗാനം ആലപിക്കും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നും, കാസർകോട് ഗവ.മോഡൽ സ്കൂൾ അവതരിപ്പിക്കുന്ന ഗോത്രവർഗ കലാരൂപമായ മംഗലംകളിയും അരങ്ങേറും. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കലാകാരൻമാർ മത്സര രംഗത്തുണ്ടാകും. മൺമറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികൾ അറിയപ്പെടുന്നത്.സമാപന സമ്മേളനം ജനുവരി 8 ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പഴയിടം നമ്പൂതിരിയുടെ രുചിയേറും വിഭവങ്ങൾ ദിവസം 20,000 പേർക്ക് വിളമ്പും.

