ഹില്ലി അക്വ : ഇനി റെയിൽവേ സ്റ്റേഷനിലും
തിരുവനന്തപുരം:
കേരളത്തിന്റെ സ്വന്തം കുപ്പി വെള്ളമായ ‘ഹില്ലി അക്വ ‘ ഇനി മുതൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇത് സംബന്ധിച്ച കരാർ റെയിൽവേയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും തമ്മിൽ ആറ് മാസത്തേക്കുള്ള കരാറിൽ ഒപ്പിട്ടു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കുപ്പി വെള്ളത്തിന് 10 രൂപയും റെയിൽവേക്ക് നൽകുന്നത് 15 രൂപയ്ക്കുമായിരിക്കും. ഹില്ലി അക്വ കഴിഞ്ഞ സാമ്പത്തിക വർഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നടത്തിയിരുന്നു. ഒരു ലിറ്റർ, അര ലിറ്റർ, രണ്ടു ലിറ്റർ ജാറുകളിൽ ഹില്ലി അക്വ ലഭ്യമാണ്.

