രഞ്ജി ട്രോഫി ആലപ്പുഴയിൽ
ആലപ്പുഴ:
രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ആദ്യമായി എസ്ഡി കോളേജ് മൈതാനം വേദിയാകും. ഈ സീസണിൽ എലൈറ്റ് ബി ഗ്രൂപ്പിലുള്ള കേരളം നാളെ ഉത്തർപ്രദേശിനെ നേരിടും. നാല് ദിവസത്തെ കളി രാവിലെ 9.30 ന് തുടങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലെ മികച്ച മൈതാനങ്ങളിലൊന്നാണ് ആലപ്പുഴ എസ്ഡി കോളേജ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കോളേജ് മാനേജ്മെന്റും ചേർന്ന കമ്മിറ്റിക്കാണ് മൈതാനത്തിന്റെ മേൽനോട്ടം.രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പരിശീലകൻ എം വെങ്കട്ടരമണ പറഞ്ഞു.

