ജസ്‌നയുടെ തിരോധാനം :സി ബി ഐ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : ജസ്‌നയുടെ തിരോധാനവുമായി തീവ്രവാദ സംഘങ്ങൾക്ക് ബന്ധമില്ലെന്ന് സി ബി ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ജസ്‌നയുടെ പിതാവിനെയും സ്നേഹിതനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവർ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും വിദേശ ബന്ധത്തിന്റെ തെളിവുകളൊന്നും കിട്ടിയില്ലെന്നും പറയുന്നു.ജസ്‌നയുടെ സാന്നിധ്യം ഉണ്ടോയെന്ന് അന്വേഷിക്കാൻ 191രാജ്യങ്ങളിൽ നോട്ടീസ് നൽകിയെങ്കിലും അത്തരം റിപ്പോർട്ടുകളും ഫലം കണ്ടില്ല.ഇന്റർപോൾ പുറപ്പെടുവിച്ച യെല്ലോ നോട്ടിസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ കിട്ടിയാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നാണ് സി ബി ഐ യുടെ റിപ്പോർട്ടിൽ പറയുന്നത്.ഇതുമായി ബന്ധപ്പെട്ട് സമീപസംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും, ശേഷം മുംബൈലും അന്വേഷണം നടത്തിയിരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള മതപരിവർത്തനകേന്ദ്രങ്ങളിലും പരിശോധന നടത്തി.രാജ്യത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങൾ പരിശോധന നടത്തി. ജസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല.കീ പാഡ് ഉള്ള ഫോൺ ആണുപയോഗിച്ചിരുന്നത്. ജസ്‌ന പുറത്ത് പോയ ദിവസം ആ ഫോൺ കൊണ്ടുപോയിരുന്നില്ല.ജസ്‌ന ജീവിച്ചിരിക്കുന്നതായി ക്രൈം ബ്രാഞ്ച് പറയുന്നത് അടിസ്ഥാന രഹിതമായകാര്യമാണെന്നും സി ബി ഐ പറയുന്നു

