കായിക താരങ്ങൾക്ക് അവസരംകെഎസ്ഇബി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് ക്വാട്ടയിൽ നിയനത്തിന് അപേക്ഷ ക്ഷണിച്ചു. ബാസ്കറ്റ് ബോൾ: പുരുഷൻമാർ - 2, വനിതകൾ - 2. വോളിബോൾ: പുരുഷൻമാർ - 2, വനിതകൾ - 2. ഫുട്ബോൾ: പുരുഷൻമാർ - 3 എന്നിങ്ങനെ 11 ഒഴിവുകളുണ്ട്.അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങൾക്ക്: www.kseb.in
ആദായ നികുതി വകുപ്പിൽ 291 ഒഴിവ്
മുംബൈ ആദായനികുതി വകുപ്പിൽ കായിക താരങ്ങൾക്ക് അവസരം.ആകെ 291 ഒഴിവുണ്ട്. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കാന്റീൻ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 19. വിശദ വിവരങ്ങൾക്ക്:www.incometaxmumbai.gov.in

