പിഎസ് സി പരീക്ഷ വീണ്ടും എഴുതാൻ അവസരം
തിരുവനന്തപുരം:
ഒക്ടോബർ 14, നവംബർ 11, 25, ഡിസംബർ 9 തീയതികളിൽ പിഎസ് സി നടത്തിയ പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് മതിയായ കാരണം രേഖകൾ സഹിതം ഹാജരാക്കിയാൽ പരീക്ഷ എഴുതാനുള്ള അനുവാദം ലഭിക്കും.അന്നേ ദിവസം ചികിത്സയിലുള്ളവർ, മറ്റ് പരീക്ഷയുണ്ടായിരുന്നവർ, യാത്ര ചെയ്യാൻ കഴിയാത്ത ഗർഭിണികൾ, സ്വന്തം വിവാഹം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പരീക്ഷ എഴുതാൻ കഴിയാത്തവർക്കാണ് വ്യക്തമായ രേഖകൾ പിഎസ് സി ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷിച്ചാൽ ജനുവരി 20 ന് നടക്കുന്ന അഞ്ചാം ഘട്ട പരീക്ഷ എഴുതാൻ അവസരം ലഭിക്കുന്നത്. ജനുവരി 10 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പിഎസ് സി വെബ്സൈറ്റിലും, ജനുവരി 1 ലക്കം ബുള്ളറ്റിനിലും ലഭ്യമാണ്. ഫോൺ: 0471 2546260, 2546246.

