കേരളം ജേതാക്കൾ
പോർട്ട് ബ്ളെയർ:
ദേശീയ സ്കൂൾ ജൂനിയർ (അണ്ടർ 17 ) ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളം ജേതാക്കളായി. ഫൈനലിൽ ലക്ഷദ്വീപിനെ 4 ഗോളിന് തോൽപ്പിച്ചു. ഫൈനലിൽ വൈസ് ക്യാപ്റ്റൻ വി അവിനാഷ് 2 ഗോളടിച്ചു. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര എൻഎൻഎംഎച്ച്എസ് എസ് വിദ്യാർഥിയാണ് അവിനാഷ്.
ജൂനിയർ പെൺകുട്ടികളുടെ ടീം ക്യാർട്ടറിൽ കേരളം പുറത്തായിരുന്നു.

