ജർമ്മനിയിൽ പണിമുടക്ക് തുടരുന്നു
ബെർലിൻ:
മെച്ചപ്പെട്ട വേതനം,പ്രതിവാര തൊഴിൽ സമയം 38 ൽ നിന്ന് 35 മണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മൂന്ന് ദിവസം നീളുന്ന പണിമുടക്ക് ബുധനാഴ്ച മുതൽ തുടങ്ങിയത്. പണിമുടക്കി നെത്തുടർന്ന് ട്രെയിൻ സർവീസുകൾ താറുമാറായി. പ്രധാന തൊഴിലാളി സംഘടനയായ ജിഡി എല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രണ്ട് സൂചനാ പണിമുടക്കുകൾ നടത്തിയിരുന്നു. വെള്ളിയാഴ്ചക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അനിശ്ചിതകാലത്തേയ്ക്ക് നീളുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

