നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ
തിരുവനന്തപുരം:
15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5 ന് ധനമന്ത്രി കെഎസ് ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. 25 ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പത്താം സമ്മേളനത്തിന് തുടക്കമാകും. 26 മുതൽ 28 വരെ തീയതികളിൽ സഭയുണ്ടാകില്ല. 29, 30, 31 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 5 ന് ബജറ്റ് അവതരിപ്പിയ്ക്കും.പത്താം സമ്മേളനം 15 ന് അവസാനിക്കും.

