ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്ത്

 ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്ത്

ദോഹ:
ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് കളിയും തോറ്റ് ഒരു പോയിന്റുമില്ലാതെ ഇന്ത്യ പുറത്തായി. അവസാന മത്സരത്തിൽ സിറിയയോട് ഒറ്റഗോളിന് ഇന്ത്യ കീഴടങ്ങി. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടം പോലും എതിർ വലയിൽ പന്തെത്തിക്കാനായില്ല. 1964 ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1984, 2011, 2019 വർഷങ്ങളിലെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു. നാല് പോയിന്റുള്ള സിറിയ മൂന്നാം സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയയും, ഉസ്ബെക്കിസ്ഥാനും പ്രീക്വാർട്ടറിലെത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News