അയ്യർ ഇൻ അറേബ്യ കാണാൻ നേതാക്കളെത്തി
തിരുവനന്തപുരം:
‘അയ്യർ ഇൻ അറേബ്യ’ എന്ന മലയാള സിനിമയുടെ പ്രിവ്യൂ കാണാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി. വെള്ളിയാഴ്ച രാവിലെ കൈരളി തീയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാനാണ് എം വി ഗോവിന്ദൻ, എംഎൽഎ മാരായ എം എം മണി, കെ ടി ജലീൽ, മുകേഷ് ഉൾപ്പെടെയുള്ളവരെത്തിയതു്.ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എം എ നിഷാദാണ്.

