നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ:
2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷമാക്കി തമിഴ് നടൻ ഇളയദളപതിയെന്ന തെന്നിന്ത്യൻ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.’തമിഴക വെട്രി കഴക’മെന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. സിനിമാഭിനയം നിർത്തി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് 46 കാരനായ വിജയ് ആരാധകരെ അറിയിച്ചു.ഇപ്പോൾ പരിഗണനയിലുള്ള സിനിമകൾ പൂർത്തീകരിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25 ന് ചേർന്ന സംസ്ഥാന ജനറൽ കമ്മിറ്റി യോഗമാണ് പാർട്ടി അദ്ധ്യക്ഷനേയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും മറ്റ് ഭാരവാഹികളേയും തെരഞ്ഞെടുത്തത്.

