ഹൈക്കോടതി ആസ്ഥാനം കളമശ്ശേരിയിൽ

കൊച്ചി:
ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കും.ഹൈക്കോടതി ജസ്ജിമാരുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ സ്ഥലപരിശോധന ഫെബ്രുവരി 17 ന് നടക്കും. നിലവിലുള്ള 27 ഏക്കറിന് പുറമെ കൂടുതൽ സ്ഥലം കണ്ടെത്തും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരത്തിനു പുറമെ ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി നിയമരംഗത്ത് രാജ്യാന്തര ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഒരുക്കം. 28 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കും.ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷക ചേംബർ, പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. യോഗത്തിൽ നിയമ മന്ത്രി പി രാജീവ്, റവന്യു മന്ത്രി കെ രാജൻ, ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവർക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.