ഭവന വായ്പ സബ്സിഡി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:
ഗൃഹനിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ, അംഗീകൃത ധനസ്ഥാപനങ്ങൾ (കെ എസ്എഫ്ഇ, എൽഐസി), സർക്കാർ അംഗീകൃത സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഭവനവായ്പ ലഭിക്കുന്നവർക്ക് സബ്സിഡിക്ക് സ്കീമിലേക്ക് അപേക്ഷിക്കാം. മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വായ്പാഗഡുക്കൽ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 % (പരമാവധി 3 ലക്ഷം രൂപ) സർക്കാർ സബ്സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീമാണിത്. അപേക്ഷ ഭവന നിർമ്മാണ ബോർഡിന്റെ വെബ്സൈറ്റ് www.kshb.kerala.gov.in മുഖേന ഫെബ്രുവരി 29 വരെ ഓൺലൈനായി നൽകാം.