വീടിനും ഹോംസ്റ്റേയ്ക്കും രണ്ടുതരം നികുതി

തിരുവനന്തപുരം:
നഗരത്തിലെ ഹോംസ്റ്റേകൾക്ക് ചതുരശ്രയടിക്ക് 20 മുതൽ 30 രൂപ വരെ തിരുവനന്തപുരം കോർപ്പറേഷൻ നികുതി ഏർപ്പെടുത്തി.നിലവിൽ വീടുകൾക്കും ഹോംസ്റ്റേകൾക്കും ഒരേ നിരക്കായിരുന്നു.കൂടാതെ വീട് വാടകക്ക് കൊടുക്കുന്നവരും 20 മുതൽ 30 രൂപ വരെ നികുതി നൽകണ്ടിവരും. എയർ കണ്ടീഷനും പഞ്ചനക്ഷത്ര സൗകര്യവുമുള്ള കൺവൻഷർ സെന്ററുകൾ, തീയേറ്റർ, ഓഡിറ്റോറിയം എന്നിവയ്ക്ക് 80 മുതൽ 120 രൂപവരെയാണ് പുതിയ നിരക്ക്.അസംബ്ളി ബിൽഡിങ് വിഭാഗത്തിലുള്ള സാധാരണ കെട്ടിടങ്ങൾക്ക് 50 മുതൽ 70 രൂപയും, സൂപ്പർ സ്പഷ്യാലിറ്റി ആശുപത്രികൾക്ക് 40 മുതൽ 60 രൂപവരെയുമാണ് നിരക്ക് നിശ്ചിച്ചിരിക്കുന്നത്. നഗരത്തിലെ പരിഷ്ക്കരിച്ച കെട്ടിട നികുതി വെള്ളിയാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാസ്സാക്കി. 2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റായതിനാൽ 2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം വിജ്ഞാപനമിറക്കും.

