ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

അടുത്ത 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി:
ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ കൺവെൻഷൻ്റെ രണ്ടാം ദിനത്തിൽ പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. അടുത്ത 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ 18-ാം ലോക്‌സഭയിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന യുവാക്കളിലേക്കും പുതിയ വോട്ടർമാരിലേക്കും എത്തിച്ചേരാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എല്ലാവർക്കും ഉറപ്പായി. വിദേശ രാജ്യങ്ങൾക്ക് വരെ ഇത് ബോധ്യമായി. അതിന്റെ തെളിവാണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് വരെ ഉഭയകക്ഷി ചർച്ചകൾക്ക് അടക്കമുള്ള ക്ഷണം വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും പരിശ്രമം ഒത്തുചേരുമ്പോള്‍, രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള പരമാവധി സീറ്റുകളും ബിജെപി നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.