ഉത്തർപ്രദേശിൽ 50 ലക്ഷം ഉദ്യോഗാർഥികൾ
ലഖ്നൗ:
ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ 60,224 ഒഴിവിലേക്ക് പരീക്ഷയെഴുതിയതു് 50 ലക്ഷം ഉദ്യോഗാർഥികൾ. സംസ്ഥാനത്തെ 75 ജില്ലയിലെ 2385 കേന്ദ്രങ്ങളിലായി ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്. ശനിയാഴ്ച മാത്രം രണ്ടു ഷ്ഫ്റ്റിലുമായി 12 ലക്ഷംപേർ പരീക്ഷ എഴുതി. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിന്റെ ലക്ഷണമാണിതെന്ന് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. 1.5 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ തൊഴിലു വേണ്ടി മുറകൂട്ടുന്ന രംഗമാണ് രാജ്യത്തുടനീളം കാണുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ നടി സണ്ണി ലിയോണിയുടെ പേരും ചിത്രവും വിവാദമായി. ഈ സംഭവത്തിൽ കനൗജ് പൊലീസ് അന്വേഷണം ആരംഭിച്ചു.