ധാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ KSIDC കൂട്ടുനിന്നു’, ഷോൺ ജോർജ്

കൊച്ചി:
സിഎംആർഎൽ-എക്സാലോജിക്- കെഎസ്ഐഡിസി എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒക്ക് കൂടുതൽ രേഖകൾ കൈമാറിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെഎസ്ഐഡിസി കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെഎസ്ഐഡിസി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സിഎംആര്‍എല്ലിന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡാറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്എഫ്ഐഒക്ക് കൈമാറി.