മഹീന്ദ്ര ബൊലെറോ മാക്സ് പിക്കപ്
മഹീന്ദ്ര ബൊലെറോ മാക്സ് പിക്കപ്
കൊച്ചി:
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെറിയ വാണിജ്യവാഹന വിഭാഗത്തിൽ ബൊലെറോ മാക്സ് പിക്കപ് ശ്രേണിയിലെ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കമ്പനി വൈസ് പ്രസിഡന്റും നാഷണൽ സെയിൽസ് മേധാവിയുമായ ബനേശ്വർ ബാനർജി വാഹനങ്ങൾ വിപണിയിലറക്കി. ഹീറ്ററും ഡിമിസ്റ്ററുമുള്ള എസിയും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളുമായാണ് ഈ വാഹനങ്ങൾ എത്തിയിരിക്കുന്നത്. സിഎംവിആർ സർട്ടിഫിക്കേഷനുള്ള ഡി+2 സീറ്റിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ എന്നിവയാണ് കമ്പനി എടുത്തു പറയുന്ന മറ്റു ചില സവിശേഷതകൾ. 52.2 കെഡബ്യു – 200 എൻഎം മുതൽ 59.7 കെഡബ്യു – 220 എൻഎം വരെ പവറും ടോർക്കും നൽകുന്ന മഹീന്ദ്രയുടെ ആധുനിക എം2ഡിഐ എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്. 1.3 ടൺ മുതൽ രണ്ടു ടൺ വരെയാണ് പേലോഡ് ശേഷി വാഗ്ദാനം ചെയ്യുന്നതു്. 8.49 ലക്ഷം മുതൽ 11. 22 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.