ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത: കെ.എം.ഷാജി

മലപ്പുറം:
ടിപി ചന്ദ്രശേഖരൻ കൊലകേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു .രഹസ്യം ചോരുമോ എന്ന ഭയത്താൽ കുഞ്ഞനന്തനെ കൊല്ലുകയായിരുന്നു എന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ ആരോപണം .എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്ന പറഞ്ഞു .
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്ന് കെ എം ഷാജി പറഞ്ഞു .ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണന്നും ആരോപണം .മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ പ്രസംഗം. എന്നാൽ പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് മകൾ പികെ ഷബ്ന പ്രതികരിച്ചു.തന്റെ പിതാവ് മരിക്കാൻ കാരണമായത് യുഡിഎഫ് ഭരണകൂടമാണെന്നും, പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പികെ ഷബ്ന പറഞ്ഞു