സിംഹങ്ങളുടെ പേരു് മാറ്റണമെന്ന് ഹൈക്കോടതി

കൊൽക്കത്ത:
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേരുമാറ്റി വിവാദങ്ങൾ ഒഴിവാക്കണമെന്ന് കോടതി.സഫാരി പാർക്കിലെ അക്ബർ- സീത സിംഹങ്ങൾ ഒരുമിച്ച് വിഹരിക്കുന്നത് ‘മതവികാരം’ വ്രണപ്പെടുത്തുമെന്ന തീവ്രഹിന്ദുത്വ സംഘടനയായ വിഎച്ച്പിയുടെ ഹർജിയാണ് കൊൽക്കത്ത ഹൈക്കോടതി പരിഗണിച്ചത്. ത്രിപുര മൃഗശാലയിൽ ഒന്നിച്ചുണ്ടായിരുന്ന സിംഹങ്ങൾക്ക് അവിടുത്തെ അധികൃതരാണ് പേരിട്ടതെന്നും പേരുമാറ്റാൻ ആലോചിക്കുന്നുണ്ടെന്നും പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ ഹാജരാക്കി. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയും, സീതയെ നിരവധി പേർ ആരാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് സുഗത ഭട്ടാചാര്യ നിരീക്ഷിച്ചു.