ജർമൻ ഹ്രസ്വകാല കോഴ്സ്:അപേക്ഷ 28 വരെ

കേരള സർവകലാശാല ജർമൻ പഠനവിഭാഗം നടത്തുന്ന ജർമൻ A1(Deutsch A1) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെനീട്ടി. അന്ന് വൈകിട്ട് നാലുമണി വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും. യോഗ്യത പ്ലസ് ടു/തത്തുല്യം. ക്ലാസ് സമയം വൈകിട്ട് 5.30 മുതൽ ഏഴു വരെയും രാവിലെ 7.30 മുതൽ ഒമ്പതു വരെയുമാണ്.ആകെ സീറ്റ് 30. വിവരങ്ങൾക്ക്:www.keralauniversity.ac.in/dept/depthome.