ജർമ്മനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കാം
ബെർലിൻ:
ജർമനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമൻ പാർലമെന്റ് നിയമം പാസ്സാക്കി.പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടേയും എതിർപ്പുകൾ മറി കടന്നാണ് നടപടി.ഏപ്രിൽ മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കു കയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ആവാം. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് വാങ്ങാം. വീട്ടിൽ മൂന്നു ചെടിവരെ വയക്കാനും കഴിയും. സ്കൂളുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമാണ്.