പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. രാവിലെതന്നെ വിഎസ്എസ് സിയിൽ ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗഗൻ യാൻ അവലോകന യോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം രാവിലെ11.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും. റാലി അഭിസംബോധന ചെയത് പ്രസംഗിച്ച ശേഷം ഡൽഹിക്ക് മടങ്ങും.