സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
അഗർത്തല :
ത്രിപുര മൃഗശാലയിലെ സിംഹങ്ങക്ക് അക്ബർ, സീത എന്നിങ്ങനെ പേരുകളിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളിനെ സസ്പെന്റ് ചെയ്തു. വിവാദമൊഴിവാക്കാൻ സിംഹങ്ങളുടെ പേരു് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. അക്ബർ, സീത സിംഹങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ വിഎച്ച്പിയാണ് കോടതിയിലെത്തിയത്. ത്രിപുരയിൽ നിന്ന് സിംഹങ്ങളെ കൊണ്ടുവന്നപ്പോൾതന്നെ ഇതേ പേരായിരുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. 1994 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളാണ് ബംഗാളിലെ സിലിഗുരിയിലേക്ക് അയക്കുമ്പോൾ സിംഹങ്ങളുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിന്നാലെ ത്രിപുര സർക്കാർ അഗർവാളിനോട് വിശദീകരണം തേടിയിരുന്നു.