സിദ്ധാർത്ഥിന്റെ മരണം; അക്രമത്തെ പോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രി: വി ഡി സതീശൻ

തിരുവനന്തപുരം :
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.