ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാൻഡ്
വെല്ലിങ്ടൺ:
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാന്റ്. പലസ്തീൻകാർക്കെ തിരെ അതിക്രമം നടത്തുന്ന തീവ്ര ഇസ്രയേൽ വാദികളായ കുടിയേറ്റക്കാർക്കെതിരെ ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിനെ ഭീകരസംഘടനയുടെ പട്ടികയിൽ ചേർത്തത് ഗാസയിൽ മാനുഷിക സഹായവും ഭാവിയിലെ വികസനത്തിന് പിന്തുണയും നൽകുന്നതിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു.നടപടി ഹമാസിനെതിരെ മാത്രമാണെന്നും ഗാസയിലും ലോകത്താകെയുള്ള പലസ്തീൻകാർക്കെതിരെ അല്ലെന്നും ക്രിസ്റ്റഫർ ലക്സൻ കൂട്ടിച്ചേർത്തു.