ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് നിർദ്ദേശിച്ച്നിയമകമ്മീഷൻ
ന്യൂഡൽഹി:
ലോക്സഭയിലേക്കും, നിയമസഭയിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് 2029ൽ ഒരുമിച്ച് നടത്താൻ നിർദ്ദേശിച്ച് നിയമകമ്മീഷൻ. ഇതിനായി ഭരണഘടനയിൽ പുതിയ അധ്യായം എഴുതി ചേർക്കുന്നതടക്കമുള്ള ഭേദഗതി നിർദ്ദേശങ്ങ ൾക്ക് 22-ാമത് നിയകമ്മീഷൻ രൂപം നൽകിയതായി റിപ്പോർട്ട്. മൂന്ന് ഭരണഘടനാ ഭേദഗതികളാണ് കമ്മീഷൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനായി ഭരണഘടനയിൽ പുതിയൊരു ഭാഗം ഉൾക്കൊള്ളിക്കണം. കാലാവധി പൂർത്തിയാകുംമുമ്പ് സർക്കാർ വീണാൽ എല്ലാപാർട്ടികളെയും ഉൾപ്പെടുത്തി ഐക്യ സർക്കാരിന് സാധ്യത ആരായുന്നതാണ് രണ്ടാം ഭേദഗതി. ഐക്യസർക്കാർ സാധ്യമായില്ലെങ്കിൽ സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തും. മൂന്നു തെരഞ്ഞെടുപ്പുകൾക്കുമായി പൊതു വോട്ടർപട്ടികക്ക് രൂപം നൽകന്നതാണ് മൂന്നാം ഭേദഗതി’. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്കായി രൂപീകരിച്ച രാംനാഥ് കോവിന്ദ് സമിതി മുമ്പാകെ തങ്ങളുടെ ആശയങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഭരണഘടനയുടെ 15-ാം ഭാഗമാണ് തെരഞ്ഞെടുപ്പാകളെക്കുറിച്ച് പ്രതിപാദിക്കുന്നത്. 2029ലെ പൊതു തെരഞ്ഞെടുപ്പ് സാധ്യമാകാമെന്നാണ് നിയമകമ്മീഷൻ അറിയിച്ചിട്ടുള്ളതു്.