ചട്ടം ലംഘിച്ചാൽ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പെരുമാറ്റ ചട്ടം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ട ലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കും. ജാതി – മത വികാരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടാൻ പാടില്ല. ജാതി, മത, സാമുദായിക വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം പാടില്ല. സംസ്ഥാന സർക്കാരുകൾ ക്ഷേമ പദ്ധതികളെക്കുറിച്ച് അയൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നാളുകളിൽ പരസ്യം നൽകരുത്. മറ്റ് പാർട്ടികളുടെ താരപ്രചാരകരെ അപമാനിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം. അടിസ്ഥാനരഹിത ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കരുത്.സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ ജനകമായ പ്രചാരണം നടത്തരുത്. മാധ്യമ വാർത്തയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകരുതു്. നിലവിലില്ലാത്ത പദ്ധതികളുടെ പേരിൽ വാഗ്ദാനങ്ങൾ നൽകരുതു്.

