കെഎസ്ആർടിസി 22 ഡ്രൈവിങ് സ്കൂൾ ആരംഭിക്കും

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം ഏപ്രിലിൽ ആരംഭിക്കും. തിരുവനന്തപുരം, പാറശ്ശാല, ഈഞ്ചയ്ക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, ചിറ്റൂർ, പൊന്നാനി, എടപ്പാൾ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്കൂൾ വരുന്നത്. ക്ലാസ് റൂം, പരിശീലന ഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിങ്, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയും ഒരുക്കും.ട്രാഫിക്ക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിശലനം എന്നിവയുൾപ്പെടെ തയ്യാറാക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് മേധാവിക്കാണ് മേൽനോട്ട ചുമതല.