കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് കരുണാനിധിയുടെ അറിവോടെ

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നൽകിയത് കരുണാനിധിയുടെ അറിവോടെ എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു നല്‍കുന്നതിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നുവെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധി പറഞ്ഞതായും എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അതിനനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കില്ലെന്ന് പറഞ്ഞുവെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 1974 ജൂണ്‍ 19ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി കേവല്‍ സിംഗ് മദ്രാസില്‍ (ഇപ്പോഴത്തെ ചെന്നൈ) കരുണാനിധിയെ വന്ന് കണ്ടതിന് ശേഷമായിരുന്നു ഇത്.
അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ദ്വീപിനെക്കുറിച്ചുള്ള അഭിപ്രായവും ഈ രേഖകളില്‍ പറയുന്നുണ്ട്. ‘‘ചെറിയൊരു ദ്വീപായ കച്ചത്തീവിന് പ്രധാന്യമുള്ളതായി എനിക്ക് തോന്നുന്നില്ല. അതിനാല്‍, ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ മടിയില്ല. ഇത്തരം കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകുന്നതും പാര്‍ലമെന്റില്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നതിനോടും എനിക്ക് താത്പര്യമില്ല’’ 1961 മേയ് 10-ന് നെഹ്‌റു പറഞ്ഞതായി രേഖകളില്‍ വ്യക്തമാക്കുന്നു.