ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി

അബുദാബി:
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇന്നാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ഉണ്ടായിരിക്കും. റമദാൻ 29 തിങ്കൾ അതായത് ഏപ്രിൽ 8 മുതൽ ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.
മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിതെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.