ശ്രീജേഷ് മികച്ച ഗോൾകീപ്പർ

മുംബൈ:
മികച്ച ഗോൾകീപ്പർക്കുള്ളഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളിയായ പി ആർ ശ്രീജേഷിന്. അഞ്ചു ലക്ഷം രൂപയും ഉപഹാരവുമാണ് നൽകിയത്. ഹാർദിക് സിങാണ് മികച്ച പുരുഷതാരം. വനിതകളിൽ സലീമ ടിറ്റെ. കഴിഞ്ഞവർഷത്തെ മികവിനാണ് പുരസ്കാരം. ഹർമൻപ്രീത് സിങ്ങിനെ മികച്ച പ്രതിരോധക്കാരനായി തെരഞ്ഞെടുത്തു. ഹാർദിക്കാണ് മധ്യനിര താരം. അഭിഷേക് മുന്നേറ്റക്കാരനുള്ള അവാർഡ് നേടി. സമഗ്ര സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരം അശോക് കുമാറിനാണ്.