പത്രിക സമർപ്പണം പൂർത്തിയായി
തിരുവനന്തപുരം:
ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. 20 ലോക്സഭ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയാകും. ഏപ്രിൽ 8 ന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ 20 മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ ചിത്രം പൂർണ്ണമാകും. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാനദിനമായ വ്യാഴാഴ്ച മാത്രം 252 പത്രികകൾ സമർപ്പിച്ചു. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 22 ഉം ആലത്തൂരിൽ എട്ടും പത്രികൾ ലഭിച്ചു.