കുഞ്ഞുങ്ങളുടെ ജനനം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഇനി മുതൽ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

കുഞ്ഞുങ്ങളുടെ ജനനം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഇനി മുതൽ മാതാപിതാക്കളുടെ മതവും പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി. മുൻപ് കുട്ടിയുടെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇനി മുതൽ കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് വേണ്ടി കോളങ്ങൾ ഉണ്ടായിരിക്കും. ഈ നിയമം കുട്ടികളെ ദത്തെടുക്കുന്ന സമയത്തും ബാധകമായിരിക്കും.