കണ്ണൂരിൽ 4 സിപിഎമ്മുകാർ അറസ്റ്റിൽ ; 10 പ്രതികളെന്ന് പൊലീസ്

 കണ്ണൂരിൽ 4 സിപിഎമ്മുകാർ അറസ്റ്റിൽ       ; 10 പ്രതികളെന്ന് പൊലീസ്

കണ്ണൂർ:

പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന് 4 സിപിഎമ്മുകാർ അറസ്റ്റിൽ. പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേരാണ് അറസ്റ്റിലായത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു. പിടിയിലായവർ പാർട്ടി സഖാക്കളെ മർദിച്ച കേസിലെ പ്രതികളാണെന്നും ഇവരെ മുൻപേ തള്ളിപ്പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ‌, വീടിന്റെ ടെറസിൽ ബോംബ് നിർമാണം നടക്കുമ്പോൾ 4 പേരും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News