ക്ഷേമപെന്ഷന് ചൊവ്വാഴ്ച മുതല്‍ രണ്ടു ഗഡു വിതരണം ചെയ്യും

തിരുവനന്തപുരം:
സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ രണ്ടു ഗഡു കൂടി വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞമാസം ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നതായിരിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇവർക്ക് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ പശ്ചാത്തലത്തിലാണ് കേരളം ഈ തുക മുൻകൂറായി നൽകുന്നത്.