മുഹമ്മദൻസ് ഐ ലീഗ് ചാമ്പ്യൻമാർ
ഷില്ലോങ്:
1891 ൽ ജൂബിലി ക്ലബ് എന്ന പേരിൽ രൂപം കൊണ്ട കൊൽക്കത്ത മുഹമ്മദൻസ് ഐ ലീഗ് ഫുട്ട്ബോൾ കിരീടം ചൂടി.ഷില്ലോങ് ലജോങ്ങിനെ അവരുടെ തട്ടകത്തിൽ 2-1 ന് കീഴടക്കിയാണ് കിരീടം ഉറപ്പാക്കിയത്. ഇരുപത്തിമൂന്ന് കളിയിൽ 15 ജയവും ഏഴ് സമനിലയും ഒരു തോൽവിയും നേടിയ മുഹമ്മദൻസിന് 52 പോയിന്റുണ്ട്.ലജോങ്ങിനെതിരെ ഇറങ്ങുമ്പോൾ മുഹമ്മദൻസിന് സമനില മതിയായിരുന്നു. 47-ാം സെക്കന്റിൽ അർജന്റീനക്കാരൻ അലെക്സിസ് ഗോമെസ് സ്വന്തം ഏരിയയിൽനിന്ന് തൊട്ടുത്തുവിട്ട പന്ത് ലജോങ് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. വിട്ടു കൊടുക്കാതെ കളിച്ച മുഹമ്മദൻസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് തിരിച്ചു പിടിച്ചു. ജയത്തോടെ അടുത്ത സീസൺ ഐഎസ്എൽ കളിക്കാനുള്ള യോഗ്യതയും മുഹമ്മദൻസ് സ്വന്തമാക്കി.ഏപ്രിൽ 13 ന് ഡൽഹിയുമായാണ് അവസാന കളി.