കരുണാകാരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ചത് P J കുര്യൻ :അനിൽ ആന്റണി

പത്തനംതിട്ട:
കരുണാകാരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ചത് P J കുര്യനെന്നു അനിൽ ആന്റണി . തനിക്കെതിരേ പി.ജെ കുര്യൻ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അനിൽ ആന്റണി മാധ്യങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് രാഷ്ട്രീയം നാൽപത്-അമ്പത് കൊല്ലമായി കുതികാൽവെട്ടലിന്റേയും ചതിയുടേയും മാത്രം ഒരു കേന്ദ്രമായി മാറിയെന്നും കരുണാകരനേയും എ.കെ. ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പിന്നിൽനിന്ന് ചതിച്ച രണ്ടുമൂന്ന് പേരിൽ ഒരാൾ പി.ജെ. കുര്യനാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. നിരവധി കേസുകളിൽ പ്രതിയാണ് നന്ദകുമാറെന്നും പി.ജെ. കുര്യനാണ് തന്റെ സമീപത്തേക്ക് നന്ദകുമാറിനെ പറഞ്ഞയച്ചതെന്നും അനിൽ ആന്റണി ആരോപിച്ചു. തന്നേയും എ.കെ. ആൻറണിയേയും ചതിക്കാനുള്ള ശ്രമമാണിതെന്നും അനിൽ ആന്റണി പറഞ്ഞു.