ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം

 ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം

തിരുവനന്തപുരം:

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.

അതേസമയം, ആർപിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽവേ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. പ്രതിയോട് കാര്യങ്ങൾ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റ്ഫോം ഡ്യൂട്ടിയാണ് വേറെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. ട്രെയിനിൽ കൂടെ വരാൻ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News