രാജസ്ഥാനിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം
ജയ്പൂർ:
രാജസ്ഥാനിലെ ജയ്പരിൽ നീറ്റ് പരീക്ഷയ്ക്കിടെ 10 ലക്ഷം രൂപ വാങ്ങി ആൾമാറാട്ടം നടത്തിയ വർ പിടിയിൽ. ഭാധന സ്വദേശിയായ രാഹുൽ ഗുർജാറിന് പകരം എംബിബിഎസ് വിദ്യാർഥി അഭിഷേക് ഗുപ്തയാണ് ഞായറാഴ്ച ഭരത്പൂരിലെ മാസ്റ്റർ അദിതേന്ദ്ര സ്കൂളിൽ പരീക്ഷയെഴുതിയത്. സംഭവത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. സംശയം തോന്നിയ ഇൻ വിജിലേറ്റർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ മറ്റു അഞ്ചു പേർക്കുകൂടി തട്ടിപ്പിൽ പങ്കുള്ളതായി അഭിഷേക് വെളിപ്പെടുത്തി. രാഹുലിന്റെ കൈയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി രവി മീണയെന്ന മെഡിക്കൽ വിദ്യാർഥിയാണ് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.